ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ബിരുദ, പിജി, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, അപേക്ഷ ക്ഷണിച്ചു.
• ബിരുദതലത്തിൽ മൂന്നുവർഷം ദൈർഘ്യമുള്ള രണ്ട് ത്രിവത്സര ഓണേഴ്സ് ബിഎസ്‌സി പ്രോഗ്രാമുകളാണുള്ളത് - മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ്. അംഗീകൃത ബോർഡിൽനിന്ന്, പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയവർക്ക്, അപേക്ഷിക്കാം.
• മാസ്റ്റേഴ്സ് തലത്തിൽ രണ്ടുവർഷം ദൈർഘ്യമുള്ള, മൂന്ന് എംഎസ്‌സി പ്രോഗ്രാമുകളുണ്ട് - മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, േഡറ്റാ സയൻസ് എന്നിവയിൽ.
മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എംഎസ്‌സി പ്രോഗ്രാമുകളിലേക്ക് യഥാക്രമം, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഷയത്തിൽ ശക്തമായ അടിത്തറയുള്ള ബിഎ, ബിഎസ്‌സി ബിമാത്തമാറ്റിക്സ്, ബിസ്റ്റാറ്റിസ്റ്റിക്സ്, ബിഇ, ബിടെക് യോഗ്യതകളിൽ ഒന്നുള്ളവർക്ക് അപേക്ഷിക്കാം.
മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നിൽ ശക്തമായ അടിത്തറയുള്ള ബിഎ, ബിഎസ്‌സി, ബിമാത്തമാറ്റിക്സ്, ബിസ്റ്റാറ്റിസ്റ്റിക്സ്, ബിഇ, ബിടെക് യോഗ്യതകളിൽ ഒന്നുള്ളവർക്ക് േഡറ്റാ സയൻസ് എംഎസ്‌സിയിലേക്ക് അപേക്ഷിക്കാം.
യോഗ്യതാപരീക്ഷ 2025-ൽ അഭിമുഖീകരിക്കുന്നവർക്കും ബന്ധപ്പെട്ട ബാച്ച്‌ലർ/മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
• പിഎച്ച്ഡി പ്രോഗ്രാമുകൾ - മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്
പ്രവേശനയോഗ്യത: മാത്തമാറ്റിക്സ് -ബിഇ/ബിടെക്/ബിഎസ്‌സി (മാത്തമാറ്റിക്‌സ്)/എംഎസ്‌സി (മാത്തമാറ്റിക്സ്)
കംപ്യൂട്ടർ സയൻസ് -ബിഇ, ബിടെക്, എംഎസ്‌സി (കംപ്യൂട്ടർ സയൻസ്), എംസിഎ
ഫിസിക്സ്: എംഎസ്‌സി ഫിസിക്സ്
ഓരോ പ്രോഗ്രാമിന്റെ വിശദമായ പ്രവേശനയോഗ്യത, പ്രവേശനപ്പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് www.cmi.ac.in/admissions ലെ ഇൻഫർമേഷൻ ബ്രോഷർ കാണുക.
അപേക്ഷ
apply2025.cmi.ac.in/ വഴി ഏപ്രിൽ 15-ന് രാത്രി 11.59 വരെ നൽകാം.
സെമസ്റ്റർ ട്യൂഷൻ ഫീസ്
ബിഎസ്‌സി സെമസ്റ്റർ ട്യൂഷൻ ഫീസ് ഒന്നേകാൽ ലക്ഷം രൂപയാണ്. 30 മുതൽ 35 വരെ പേർക്ക് ഇത് സ്കോളർഷിപ്പ് വഴി ഒഴിവാക്കിക്കിട്ടും. പ്രതിമാസം 5000 രൂപയുടെ ഏതാനും സ്റ്റൈപ്പൻഡുകളും ബിരുദ വിദ്യാർഥികൾക്ക് ലഭിക്കും. എംഎസ്‌സി മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്കും സെമസ്റ്റർ ട്യൂഷൻ ഫീസ് ഒന്നേകാൽ ലക്ഷം രൂപയാണ്. ഇവിടെയും ഏതാനും പേർക്ക് ട്യൂഷൻ ഫീസ് സ്കോളർഷിപ്പ് വഴി ഒഴിവാക്കിക്കിട്ടും.
Content Highlights: Chennai Mathematical Institute Admissions 2025
Published: 14 Apr 2025, 08:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented