ഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി. ഞായറാഴ്ച പുറത്തുവന്ന ഔദ്യോഗിക സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും നേരത്തേ മാറ്റിവെച്ച പരീക്ഷകളും റദ്ദാക്കുകയാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. മേഖലയിലെ സംഘർഷം കണക്കിലെടുത്ത്, വിദ്യാലയങ്ങളിൽ നിന്നും അധികൃതരിൽ നിന്നും ലഭിച്ച നിർദേശങ്ങൾ മുൻനിർത്തിയാണ് ഈ നടപടി.

നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകൾ ഇനി ഉണ്ടാകില്ലെന്നും ഈ വിദ്യാർത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

പത്താം ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു. ഉപരിപഠനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഏറെ നിർണായകമാണ് എന്നിരിക്കെ വിദ്യാർഥികളെയും രക്ഷിതാക്കളെയും തീരുമാനം ആശങ്കയിലാക്കുന്നുണ്ട്. മോഡൽ പരീക്ഷ ഉൾപ്പെടെ നേരത്തേ നടന്ന പരീക്ഷകളുടെ ഫലം അടിസ്ഥാനമാക്കിയായിരിക്കും ഈ സാഹചര്യത്തിൽ പരീക്ഷാഫലം തീരുമാനിക്കുക എന്നാണ് ഈ രംഗത്തുള്ളവർ നൽകുന്ന സൂചന.