ബി.ടെക്. ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പോട്ട് അലോട്മെന്റ് ഒൻപതിന് നടത്തും.പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ, ഇതുവരെ അലോട്മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാവർക്കും ഓൺലൈൻ ഓപ്ഷൻ സമർപ്പണം www.lbscentre.kerala.gov.in വഴി എട്ടിന് വൈകീട്ട് അഞ്ചുവരെചെയ്യാം.
മുൻ അലോട്മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽനിന്നും സ്പോട്ട് അലോട്മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) ഓപ്ഷൻ സമർപ്പണസമയത്ത് നിർബന്ധമായും ഓൺലൈനായി സമർപ്പിക്കണം.എല്ലാ വിഭാഗക്കാർക്കും ഈ അലോട്മെന്റിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.
Content Highlights: btec lateral entry
Published: 07 Aug 2024, 08:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented