തൃശ്ശൂർ: ബി.ബി.എ., ബി.സി. എ. തുടങ്ങിയ കോഴ്‌സുകൾ എ.ഐ.സി.ടി.ഇ.യുടെ നിയന്ത്രണത്തിലാക്കുന്ന നടപടി പൂർത്തിയായില്ല. കോഴ്‌സുകളുടെയും സ്ഥാപനങ്ങളുടെയും ഭാവിസംബന്ധിച്ച് ഒട്ടേറെ ആശങ്കകളാണുള്ളത്.
പരിഹാരംതേടി ഉന്നതവിദ്യാഭ്യാസവകുപ്പ് മേയ് രണ്ടിന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയാണ്. അടുത്ത അക്കാദമിക് വർഷംമുതലാണ് ഇത്തരം ബിരുദകോഴ്‌സുകൾ എ.ഐ.സി.ടി.ഇ. യുടെ നിയന്ത്രണത്തിലാക്കുന്നത്. കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾ അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കണമെന്ന നിർദേശം വന്നിരുന്നു. രണ്ടുതവണ നീട്ടിയ അപേക്ഷ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 15-നാണ് പൂർത്തിയായത്. നിലവിലെ ലഭ്യമായ കണക്കുപ്രകാരം കേരളത്തിലടക്കം ഏറെ സ്ഥാപനങ്ങൾ അപേക്ഷ സമർപ്പിക്കാനുണ്ട്.
എം.ജി. സർവകലാശാലയിൽ നൂറിലധികം കോളേജുകളിലാണ് ഈ കോഴ്‌സുകൾ നടത്തുന്നത്. ഇതിൽ 60 കോളേജുകൾ മാത്രമാണ് നിരാക്ഷേപപത്രം സർവകലാശാലയിൽനിന്ന് വാങ്ങിയിട്ടുള്ളത്. അപേക്ഷ ഇതുവരെ സമർപ്പിക്കാത്തവർക്ക് പിഴയോടുകൂടി ഏപ്രിൽ 30-വരെ അപേക്ഷിക്കാൻ എ.ഐ.സി.ടി.ഇ. അനുവദിച്ചിട്ടുണ്ട്. ഏറെ കോളേജുകൾ അപേക്ഷ സമർപ്പിക്കാനുള്ള സാഹചര്യത്തിൽ അടുത്ത അധ്യയനവർഷം കേരളത്തിൽ ഈ മേഖലയിലെ സീറ്റുകളിൽ കുറവുണ്ടാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നാലുവർഷ ബിരുദകോഴ്‌സുകൾ തുടങ്ങാനിരിക്കുന്ന സർവകലാശാലകളിലും തീരുമാനം വലിയതോതിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.എം.ജി. സർവകലാശാലയുടെ നാലുവർഷ ഓണേഴ്‌സ് ബിരുദ കോഴ്‌സുകളുടെ പാഠ്യപദ്ധതിയിൽനിന്ന് ബി.ബി.എ., ബി.സി.എ. കോഴ്‌സുകളെ ഒഴിവാക്കി. എ.ഐ.സി.ടി.ഇ.ക്ക് കീഴിലാകുമ്പോൾ ഇത്തരം കോഴ്‌സുകളുടെ കരിക്കുലത്തിൽ മാറ്റം സംഭവിക്കുമോയെന്നുള്ള കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. ഫീസിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.
Content Highlights: bringing the courses under the control of AICTE has not been complete
Published: 24 Apr 2024, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented