തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജും പുണെ മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് കോഴ്സിലേക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ/ഓട്ടോമൊബൈൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് എൻജിനിയറിങ് ബിരുദ/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബർ ആറ്. വിവരങ്ങൾക്ക്: www.gecbh.ac.in | 9895955657, 9496253060.

To advertise here,

റേഡിയോളജിക്കൽ ഫിസിക്സ് കോഴ്‌സ്

തിരുവനന്തപുരം: റീജണൽ കാൻസർ സെന്റർ നടത്തുന്ന രണ്ടുവർഷ പോസ്റ്റ് എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. സെപ്റ്റംബർ ഒന്നുവരെ www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. യോഗ്യത: എംഎസ്‌സി ഫിസിക്സ്/എംഎസ്‌സി ഇന്റഗ്രേറ്റഡ് ഫിസിക്സ് റെഗുലർ ഡിഗ്രി കോഴ്‌സ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ പെർമെനന്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. പ്രവേശന പരീക്ഷ സെപ്റ്റംബർ 23-ന് തിരുവനന്തപുരത്ത്. വിവരങ്ങൾക്ക്: 0471-2560361, 362

സ്വാശ്രയ നഴ്‌സിങ്: അപേക്ഷ 20 വരെ

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സ്വാശ്രയ നഴ്‌സിങ് കോളേജുകളുടെ സംഘടനയായ എഎംസിഎസ്എഫ്എൻസികെയിൽ അംഗങ്ങളായ 35 നഴ്‌സിങ് കോളേജുകളിലെ ബിഎസ്‌സി നഴ്‌സിങ്, എംഎസ്‌സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് എന്നീ കോഴ്‌സുകളിലേക്ക് ഏകജാലക രീതിയിൽ നടത്തുന്ന പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20 വരെ നീട്ടി. വിവരങ്ങൾക്ക്: www.amcsfnck.com | 9048122033, 8848122033.

സ്‌പോർട്ട്‌സ് ക്വാട്ട പ്രവേശനം

തിരുവനന്തപുരം: പോളിടെക്‌നിക് കോളേജുകളിൽ സ്‌പോർട്ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 20-ന് എസ്ഐടിടിടിആർ ഓഫീസിൽ നടത്തും. അർഹതയുള്ളവരുടെ പട്ടിക www.polyadmission.org എന്ന വെബ്‌സൈറ്റിൽ. അസൽ സർട്ടിഫിക്കറ്റുകളുമായി 20-ന് രാവിലെ 9.45-ന് എസ്‌ഐടിടിടിആർ കളമശ്ശേരി ഓഫീസിൽ എത്തണം. രാവിലെ 10 മുതൽ 11 വരെയാണ് രജിസ്‌ട്രേഷൻ.