കമ്പല്ലൂർ (കാസർകോട്): ഹയർ സെക്കൻഡറി പ്രവേശനത്തിന് സീറ്റുകൾ കൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടക്കുമ്പോഴും സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 9131 സീറ്റിൽ ചേരാൻ വിദ്യാർഥികളില്ല. കൂടുതൽ ഒഴിവ് കൊല്ലത്താണ്-1065. കുറവ് വയനാട്ടും-148 സീറ്റ്. മറ്റു ജില്ലകളിലെ ഒഴിവുകൾ: തിരുവനന്തപുരം-806, പത്തനംതിട്ട-969, ആലപ്പുഴ-448, കോട്ടയം-641, ഇടുക്കി-485, എറണാകുളം-660, തൃശ്ശൂർ-622, പാലക്കാട്-533, കോഴിക്കോട്-583, മലപ്പുറം-881, കണ്ണൂർ-617, കാസർകോട്-673.
സർക്കാർമേഖലയിൽ 261-ഉം എയ്‌ഡഡ് മേഖലയിൽ 128-ഉം വി.എച്ച്.എസ്.ഇ.യാണ് സംസ്ഥാനത്തുള്ളത്. മാനേജ്മെൻറ് സീറ്റ് ഉൾപ്പെടെ മൊത്തം 33,030 സീറ്റാണുള്ളത്. ഇതിൽ 30,660 മെറിറ്റ് സീറ്റിലേക്ക് ഓൺലൈൻ വഴിയാണ് പ്രവേശനം. മൂന്ന് അലോട്മെന്റ് കഴിഞ്ഞപ്പോഴും മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയത് 21,529 പേർമാത്രം.
വിദ്യാർഥികൾക്ക് താത്പര്യമില്ല
സംസ്ഥാന ഹയർ സെക്കൻഡറിയിലെ സിലബസാണ് വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും. പുറമേ ഒരു തൊഴിലധിഷ്ഠിത വിഷയവുംകൂടി പഠിക്കണം. എന്നിട്ടും വി.എച്ച്.എസ്.ഇ.യിൽ കുട്ടികൾ ചേരുന്നില്ല.
തൊഴിൽസാധ്യതകളുള്ള കോഴ്സുകളാണ് വൊക്കേഷണൽ വിഭാഗത്തിൽ. കൃഷിവകുപ്പിലെ ഭൂരിപക്ഷം അസിസ്റ്റന്റുമാരും വി.എച്ച്.എസ്.ഇ. കോഴ്സ് കഴിഞ്ഞവരാണ്. ഹയർ സെക്കൻഡറിയിൽ ഒരു ബാച്ചിൽ 50 വിദ്യാർഥികളാണ്. 30 ശതമാനം സീറ്റ് വർധനയോടെ അംഗസംഖ്യ 65 ആയി മാറി. വി.എച്ച്.എസ്.ഇ.യിൽ ഒരു ബാച്ചിൽ 30 വിദ്യാർഥികൾ മാത്രമാണ്.
Content Highlights: 9131 seats pending in vocational higher secondary
Published: 26 Jun 2024, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented