കീമിൽ എൻജിനിയറിങ്ങിനും ആർക്കിടെക്ചറിനും ഓപ്ഷനുകൾ നൽകി. എൻജിനിയറിങ് അലോട്‌മെന്റ് കിട്ടി ഫീസടച്ച് സ്വീകരിച്ചു. എന്നാൽ, ഹോംപേജിലെ ആർക്കിടെക്ചർ ഓപ്ഷനുകൾ ഒന്നും ഇപ്പോൾ കാണുന്നില്ല. എന്തുകൊണ്ടാണിത്? രണ്ടാം റൗണ്ടിലേക്കുള്ള പുതിയ ആർക്കിടെക്ചർ ഓപ്ഷനുകൾ എവിടെ കൊടുക്കും -വിനീത, കാസർകോട്
നിങ്ങൾ ആദ്യ റൗണ്ടിലേക്ക് എൻജിനിയറിങ്, ആർക്കിടെക്ചർ ഓപ്ഷനുകൾ നൽകിയപ്പോൾ, ഇപ്പോൾ നിങ്ങൾക്ക് അലോട്‌മെന്റ് ലഭിച്ച എൻജിനിയറിങ് ഓപ്ഷന് താഴെയുള്ള സ്ഥാനങ്ങളിൽ/മുൻഗണനകളിൽ ആയിരിക്കും എല്ലാ ആർക്കിടെക്ചർ ഓപ്ഷനുകളും ഉൾപ്പെടുത്തിയത്.
ഓപ്ഷൻ പട്ടികയിലെ ഏതെങ്കിലും ഒരു ഓപ്ഷൻ അലോട്ചെയ്താൽ, അതിനുതാഴെ മുൻഗണന നൽകി ചേർത്തിട്ടുള്ള ഒരു ഓപ്ഷനും തുടർന്ന് പരിഗണനയ്ക്ക് എടുക്കില്ല. അവ സ്വയംറദ്ദാകും. അഥവാ ഓപ്ഷൻ പട്ടികയിൽനിന്ന് മാറ്റപ്പെടും. 20 ഓപ്ഷൻ നിങ്ങൾ നൽകുകയും പത്താം ഓപ്ഷൻ അനുവദിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഓപ്ഷൻ 11 മുതൽ 20 വരെയുള്ളവ നിങ്ങളുടെ ഓപ്ഷൻ പട്ടികയിൽനിന്നു മാറ്റും. ഒന്നുമുതൽ ഒൻപത് വരെയുള്ളവയാണ് ഹയർ ഓപ്ഷനുകൾ.
അങ്ങനെ മാറ്റപ്പെട്ടവയിൽ ആർക്കിടെക്ചർ ഓപ്ഷനുകളും ഉള്ളതിനാലാകാം ഇപ്പോൾ ആർക്കിടെക്ചർ ഓപ്ഷനുകൾ ഒന്നും നിങ്ങളുടെ ഹയർ ഓപ്ഷൻ പട്ടികയിൽ കാണാതിരിക്കുന്നത്. രണ്ടാം റൗണ്ടിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ആർക്കിടെക്ചർ ഓപ്ഷനിൽ/ഓപ്ഷനുകളിൽ താത്‌പര്യമുള്ളപക്ഷം, അത് ഹയർ ഓപ്ഷൻ പട്ടികയിൽ താത്‌പര്യമുള്ള സ്ഥാനത്ത് കൂടിച്ചേർക്കാവുന്നതാണ്.
Content Highlights: Architecture Second Round allottment
Published: 26 Sept 2022, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented