റാഞ്ചി: പ്രാർഥനയ്ക്കിടെ നാവ് അറുത്തുമാറ്റി ദൈവത്തിന് സമർപ്പിച്ച സ്ത്രീ ആശുപത്രിയിൽ. ജാർഖണ്ഡിലെ സെരെയ്ക്കേല-ഖർസവാൻ സ്വദേശി ലക്ഷ്മി നിരാലയെയാണ് നാവ് മുറിച്ചനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് എൻ.ഐ.ടി. ക്യാമ്പസിൽവെച്ചാണ് ലക്ഷ്മി നാവ് മുറിച്ചത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സ്ത്രീ ആദ്യം ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിച്ചാണ് ജംഷേദ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാണാതായ മരുമകൾ തിരിച്ചെത്താൻ വേണ്ടിയാണ് ലക്ഷ്മി പ്രാർഥനയ്ക്കിടെ നാവ് അറുത്തുമാറ്റിയതെന്ന് ഭർത്താവ് നന്ദുലാൽ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ലക്ഷ്മിയുടെ മരുമകൾ ജ്യോതിയെ കാണാതായത്. കുട്ടിയുമായി വീട് വിട്ടിറങ്ങിയ യുവതിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെയാണ് നാവ് മുറിച്ച് സമർപ്പിച്ച് പ്രാർഥന നടത്തിയാൽ മരുമകൾ തിരികെവരുമെന്ന് ചിലർ ലക്ഷ്മിയോട് പറഞ്ഞത്. ഇതനുസരിച്ചായിരുന്നു വീട്ടുജോലിക്കാരിയായ ലക്ഷ്മി ബ്ലേഡ് കൊണ്ട് നാവ് അറുത്തുമാറ്റി പ്രാർഥന നടത്തിയതെന്നും ഭർത്താവ് പറഞ്ഞു.
Content Highlights:woman cuts off her tongue while praying to god for return of her daughter in law
Published: 18 Aug 2020, 03:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented