ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരിലെ ജോസ് ആലുക്കാസ് ജൂവലറിയുടെ ഭിത്തി തുരന്ന് 35 കിലോഗ്രാം വരുന്ന സ്വര്‍ണ- വജ്രാഭരണങ്ങള്‍ കൊള്ളയടിച്ചു. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവര്‍ച്ച നടന്നത്. ജൂവലറിയുടെ പിന്‍വശത്തെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.
ബുധനാഴ്ച രാവിലെ ജീവനക്കാര്‍ എത്തി കട തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. സ്വര്‍ണം, വജ്രാഭരണങ്ങള്‍ തുടങ്ങി കോടികള്‍ വിലമതിക്കുന്ന വസ്തുക്കള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായാണ് പ്രാഥമിക വിവരമെന്ന് വെല്ലൂര്‍ നോര്‍ത്ത് പോലീസ് അറിയിച്ചു.
പോലീസ്നായ ഉള്‍പ്പെടെയുള്ള സന്നാഹവുമായി ജൂവലറിയിലും പരിസരത്തും പരിശോധന നടത്തി. ആഭരണം കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ ഷോറൂമിലെ നിരീക്ഷണക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് ഇവ പരിശോധിച്ചുവരുകയാണ്. കാട്പാടി റോഡിലും പരിസരത്തുമുള്ള സി.സി.ടി.വി. ക്യാമറകളും പരിശോധിക്കുന്നുണ്ട്. സ്വര്‍ണാഭരണങ്ങളെക്കാള്‍ കൂടുതല്‍ വജ്രാഭരണങ്ങളാണ് കവര്‍ന്നതെന്ന് പോലീസ് അറിയിച്ചു. ഉത്തരേന്ത്യന്‍ സംഘമാണോ കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്.
Published: 16 Dec 2021, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented