ചവറ: വീട്ടിനുള്ളില്‍ ഭര്‍ത്താവിനെ മരിച്ചനിലയിലും ഭാര്യയെ അവശനിലയിലും കണ്ടെത്തി. മുകുന്ദപുരം വട്ടത്തറ കൊടുവിളയില്വീട്ടില് ബിജുവിനെയാണ് (46) മരിച്ചനിലയില്‍ കണ്ടത്. കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ട ഭാര്യ ഷീബ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ കമ്പനി ജീവനക്കാരാണ് രണ്ടുപേരും.
പോലീസ് പറയുന്നത്: ബിജുവിന്റെ ആദ്യവിവാഹവും ഷീബയുടെ രണ്ടാംവിവാഹവുമായിരുന്നു. ഇവര്‍ ഇടയ്ക്ക് പിണക്കത്തിലായിരുന്നെങ്കിലും പിന്നീട് ഒരുമിച്ചു കഴിയുകയായിരുന്നു. കുറച്ചുദിവസമായി സ്വന്തം വീട്ടിലായിരുന്ന ഷീബ ശനിയാഴ്ച രാവിലെയാണ് ഭര്‍ത്തൃവീട്ടിലെത്തിയത്.
ഷീബയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ചവറ പോലീസില്‍ അറിയിച്ചു. പോലീസെത്തി കതകുതുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ തൂങ്ങിയനിലയിലും ഷീബയെ അവശനിലയിലും കണ്ടത്.
Published: 08 Aug 2021, 10:45 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented