ബാലരാമപുരം(തിരുവനന്തപുരം): ബൈക്കിലെത്തിയ മൂന്നു പേര്‍ ബേക്കറി കുത്തിത്തുറന്ന ശേഷം സാധനങ്ങള്‍ പുറത്തുവാരിയിട്ട് തീയിട്ടു നശിപ്പിച്ചു. ബാലരാമപുരം ഐത്തിയൂര്‍ നെല്ലിവിളാകത്ത് വീട്ടില്‍ അനി നടത്തുന്ന മഹാലക്ഷ്മി ബേക്കറിയിലാണ് ആക്രമണമുണ്ടായത്.

To advertise here,

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സാധനങ്ങള്‍ വലിച്ചെറിയുന്ന ശബ്ദംകേട്ട് സമീപവാസികള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ ബേക്കറിക്കു സമീപത്ത് തീ കത്തുന്നതു കണ്ടു. തുടര്‍ന്ന് ബേക്കറി ഉടമയെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു.

തങ്ങള്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും മൂന്നു പേര്‍ ബൈക്കില്‍ക്കയറി പോകുന്നതു കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ബാലരാമപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചെന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.