കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പോലീസ്. അടുത്ത ആഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആലുവ സൈബർ റൂറൽ പോലീസിന്റെ നിർദേശം.

To advertise here,

നേരത്തെ തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ചോദ്യംചെയ്യലിനായി ഹാജരാകാൻ അന്ന് നോട്ടീസ് നൽകിയിരുന്നെങ്കിലും തൊപ്പി ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.

പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർക്കിടയിൽ വൻ സ്വാധീനമുള്ള യൂട്യൂബറാണ് തൊപ്പി. തുടക്കം മുതൽതന്നെ തൊപ്പിയുടെ ലൈവ് സ്ട്രീമിങ്ങിനെതിരേ വിവിധ കോണിൽനിന്ന് വിമർശനമുയർന്നിരുന്നു. ഉപയോഗിക്കുന്ന ഭാഷയും പ്രവൃത്തികളുമടക്കം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട്, വരുമാനം പങ്കുവെക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് ഇവർ അടിച്ചുപിരിഞ്ഞത്.

കൂട്ടാളികളായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു, ഷെമീർ എന്നിവർക്കെതിരേയും കേസുണ്ട്. ഇതിൽ മുഹമ്മദ് മമ്മു പോലീസിന്റെ പിടിയിലായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ഇവർക്കെതിരേ കേസ്. മഞ്ചേരി സ്വദേശി നൽകിയ കേസിൽ നിഹാദും പ്രതിയാണ്.