കൊച്ചി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പള്ളുരുത്തി സ്വദേശി അദിനാനെ (26) യാണ് കോടതി ശിക്ഷിച്ചത്.

To advertise here,

പള്ളുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ.എന്‍. പ്രഭാകരനാണ് ശിക്ഷ വിധിച്ചത്. 2019 സെപ്റ്റംബര്‍ മുതല്‍ പ്രതി പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് കേസ്.

പോക്‌സോ കുറ്റം അടക്കം വിവിധ വകുപ്പുകളില്‍ 40 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.