പാറശ്ശാല: കാറില്‍ ചാരി നിന്നതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയില്‍. ആട് സജി എന്നറിയപ്പെടുന്ന തിരുവല്ലം സ്വദേശി അജികുമാര്‍(42)നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
ഒക്ടോബര്‍ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്കല്‍ സ്വദേശിയായ യുവാവ് കുന്നന്‍വിളക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാരി നില്‍ക്കവെ സമീപത്തെ കടയില്‍നിന്ന് മടങ്ങി വന്ന അജികുമാറും സംഘവും യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ റോഡരികില്‍ ഉപേക്ഷിച്ചശേഷം പ്രതിയും സംഘവും കടന്നുകളഞ്ഞു.
യുവാവിന്റെ പരാതിയില്‍ പാറശ്ശാല പോലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഗുണ്ടാ നേതാവ് അജികുമാര്‍ പിടിയിലായത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസ്സുകളില്‍ പ്രതിയാണ് അജികുമാര്‍. പാറശ്ശാല എസ്.എച്ച്.ഒ. സജി.എസ്.എസ്.-ന്റെ നേതൃത്വത്തിലുളള പ്രത്യേകസംഘമാണ് അജികുമാറിനെ പിടികൂടിയത്.
Content Highlights: Youth attacked by gang leader police arrests
Published: 31 Oct 2024, 04:43 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented