കോഴിക്കോട്: പുതുപ്പാടി അടിവാരം കമ്പിവേലിമ്മലിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. കമ്പിവേലിമ്മൽ സ്വദേശി ഖദീജ(50)യ്ക്കാണ് തലയ്ക്ക് വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവ് പാലക്കാട് സ്വദേശി ഇബ്രാഹീമി(55)നെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ടായിരുന്നു ആക്രമണം. ഖദീജയുടെ വലതുചെവിക്ക് മുകളിലായി ഗുരുതരമായി പരിക്കേറ്റു. ഖദീജയെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Highlights: A 50-year-old woman is in critical condition after being attacked by her husband in Kozhikode.
Published: 01 Jun 2026, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented