തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ കുറ്റം സമ്മതിച്ച് അഫാന്. കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാന് ആവര്‍ത്തിച്ചു. പിതാവിന്റെ ഉമ്മ സല്‍മ ബീവിയുടെ കൊലപാതകത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഫാനെ പാങ്ങോട് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി അഫാന് വ്യക്തമാക്കിയത്.
കുടുംബത്തിന്റെ വലിയ കടബാധ്യതയും ഉമ്മൂമ്മയോടുള്ള കടുത്ത പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഫാന് പറഞ്ഞു. ഉമ്മൂമ്മയോട് പലതവണ സഹായം ചോദിച്ചിരുന്നു. സ്വര്‍ണമാലയടക്കം നല്കാന് ആവശ്യപ്പെട്ടിരുന്നു. അത് നല്കാന് തയ്യാറാവാത്തതുകൊണ്ടാണ് ആദ്യം തന്നെ ഉമ്മൂമ്മയെ കൊലപ്പെടുത്തയതെന്ന് അഫാന് പറഞ്ഞു.
എല്ലാ സിനിമയും താന്‍ കണാറുണ്ടായിരുന്നുവെന്നും എന്നാല്‍ കൊലപാതകത്തിന് സിനിമ പ്രചോദനമായിട്ടില്ലെന്നും അഫാന് പറഞ്ഞു. അതേസമയം, ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ മാതാവ് ഷെമിയെ ഇളയമകന് അഫ്സാന്റെ മരണവിവരം അറിയിച്ചു. എന്നാല്‍, കൊലപാതകം നടത്തിയത് അഫാനാണെന്ന് അറിയിച്ചിട്ടില്ല. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ് ഷെമി.
Content Highlights: Afan confesses to the Vellarumoodu triple murder, citing debt and resentment as motives
Published: 06 Mar 2025, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented