
വാഷിങ്ടണ്‍: വളര്‍ത്തുനായയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത യുവതി അറസ്റ്റില്‍. യു.എസിലെ ടെന്നസി സ്വദേശിയായ സ്റ്റെഫാനി വെയറി(33)നെയാണ് മെംഫസി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ക്ലൗഡ് അക്കൗണ്ടില്‍ സൂക്ഷിച്ച യുവതി, മറ്റൊരു കുട്ടിയുടെ നഗ്നചിത്രം ഫോണില്‍ പകര്‍ത്തിയതായും പോലീസ് പറഞ്ഞു.
നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍(എന്‍.സി.എം.ഇ.സി) നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയത്. യുവതിയുടെ ക്ലൗഡ് അക്കൗണ്ടില്‍ കുട്ടികളുടെ നഗ്നദൃശ്യങ്ങളുണ്ടെന്ന് ക്ലൗഡ് പ്ലാറ്റ്‌ഫോം സേവനദാതാക്കളായ സ്വകാര്യ ടെക്ക് കമ്പനിയാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് എന്‍.സി.എം.ഇ.സി. പോലീസിന് പരാതി കൈമാറുകയും യുവതിയെ പിടികൂടുകയുമായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയില്‍നിന്ന് കുട്ടികളുടെ നിരവധി നഗ്നദൃശ്യങ്ങളാണ് കണ്ടെടുത്തത്. വളര്‍ത്തുനായയുമായി യുവതി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയും കണ്ടെടുത്തു.
പോലീസിന്റെ ചോദ്യംചെയ്യലില്‍ സ്റ്റെഫാനി കുറ്റംസമ്മതിച്ചതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതിന് പുറമേ തന്റെ ഫോണില്‍ ഒരു കുട്ടിയുടെ നഗ്നചിത്രം പകര്‍ത്തിയതായും പ്രതി വെളിപ്പെടുത്തി. ഈ ചിത്രം മറ്റൊരാള്‍ക്ക് അയച്ചുനല്‍കി. സാമൂഹികമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളില്‍ താന്‍ സജീവമായിരുന്നുവെന്നും ഫോണില്‍ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ തിരഞ്ഞിട്ടുണ്ടെന്നും യുവതി സമ്മതിച്ചിട്ടുണ്ട്. സ്വന്തം വളര്‍ത്തുനായയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന യുവതി ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തി സൂക്ഷിച്ചിരുന്നു.
Content Highlights: us tennessee woman arrested for filming sex with dog and keeping child pornographic videos
Published: 31 Jul 2023, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented