കൊച്ചി: കൊച്ചിയിൽ വൻ കുഴൽപ്പണവേട്ട. കണക്കിൽപ്പെടാത്ത രണ്ടുകോടിയോളം രൂപയുമായി വില്ലിങ്ടൺ ഐലൻഡിന് സമീപം രണ്ടുപേരെ ഹാർബർ പോലീസ് പിടികൂടി. 

To advertise here,

തമിഴ്നാട് സ്വദേശിയായ രാജ​ഗോപാൽ, ബീഹാർ സ്വദേശിയായ സതീഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 20 വർഷത്തോളമായി കൊച്ചിയിൽ താമസിക്കുന്ന വ്യക്തിയാണ് രാജ​ഗോപാൽ എന്നാണ് വിവരം. 

ഓട്ടോയിൽ രണ്ട് തുണി സഞ്ചികളിലായിട്ടായിരുന്നു പണം കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. പണം എവിടെ നിന്ന് കൊണ്ടുവന്നു, ആർക്കുവേണ്ടിയാണ് എന്നീ കാര്യങ്ങളിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.