പെരുമ്പാവൂര്‍: കഞ്ചാവും ഹെറോയിനുമായി രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയിലായി. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശി മനീറുല്‍ ഷെയ്ക്ക്(22), ജല്‍പായിഗുരി സ്വദേശി കിഷന്‍സാര്‍ക്കി(23) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പി.യുടെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മുനീറുല്‍ ഷെയ്ക്കില്‍നിന്ന് 54 പൊതി കഞ്ചാവും കിഷന്‍സാര്‍ക്കില്‍നിന്ന് 10 കുപ്പി ഹെറോയിനും പിടിച്ചെടുത്തു.

To advertise here,

പെരുമ്പാവൂര്‍ ബംഗാള്‍ കോളനിയിലാണ് ഇരുവരും മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. കുറച്ചു ദിവസങ്ങളായി ഇവര്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 500 രൂപ, 1000 രൂപ വില വരുന്ന പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് വില്‍പ്പന. ഹെറോയിന്‍ ഒരു കുപ്പിക്ക് ആയിരം രൂപ വരെയാണ് ഈടാക്കിയിരുന്നത്. 

പെരുമ്പാവൂര്‍ എ.എസ്.പി. ശക്തി സിങ് ആര്യ, എസ്.ഐ.മാരായ റിന്‍സ് എം തോമസ്, പി.എം റാസിഖ്, എ.എസ്.ഐ. പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒ.മാരായ വര്‍ഗീസ് ടി വേണാട്ട്, ബെന്നി ഐസക്, അജിത്ത് മോഹന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.