മൂവാറ്റുപുഴ(എറണാകുളം): ഷംസാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ചിരുന്ന കാറിന്റെ ലൈറ്റുകൾ അടിച്ചുതകർത്ത കേസിൽ ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയിൽ വീട്ടിൽ അൻവർ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പിൽ വീട്ടിൽ ബാസിം നിസാർ (22) എന്നിവരെ മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവരെ ജാമ്യം നൽകി വിട്ടയച്ചു.

To advertise here,

ചൊവ്വാഴ്ച രാത്രി പെരുമ്പാവൂർ ഭാഗത്തുവെച്ച് ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ചിരുന്ന ലോറിയും തമ്മിൽ തട്ടി. ഇതേത്തുടർന്ന് ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കമാണ് മൂവാറ്റുപുഴയിൽ വെള്ളൂർക്കുന്നത്തെത്തിയപ്പോൾ ആക്രമത്തിൽ കലാശിച്ചത്. ലോറി ഡ്രൈവർ കാറിന്റെ മുൻ ലൈറ്റിന്റെയും പിന്നിലെ ഇൻഡിക്കേറ്ററിന്റെയും ചില്ല് പൊട്ടിച്ചുവെന്നാണ് കേസ്.

നെടുമ്പാശ്ശേരിയിൽനിന്ന് പാലായിലേക്ക് പോകുകയായിരുന്നു ബിഷപ്പ്. രാത്രിതന്നെ പ്രതികൾ സഞ്ചരിച്ചിരുന്ന ലോറി മൂവാറ്റുപുഴയിൽനിന്ന് പിടിച്ചെടുത്തിരുന്നു. ബിഷപ്പിന്റെ വാഹന ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് ലോറി ഡ്രൈവറും സഹായിയും അറസ്റ്റിലായത്.

എസ്‌ഐമാരായ ബിനു വർഗീസ്, പി.വി. എൽദോസ്, എഎസ്‌ഐ പോൾ വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബോസ് ബേബി, എച്ച്. ഹാരിസ്, കെ.പി. നിസാർ എന്നിവരാണ് കേസന്വേഷിക്കുന്നത്.