ജയ്പുർ: രാജസ്ഥാനിലെ അജ്മീറിൽ സിമന്റ് കട്ടകൾ പാളത്തിൽവെച്ച് ട്രെയിൻ അപകടമുണ്ടാക്കാന്‍ ശ്രമം. 70 കിലോ വീതം ഭാരമുള്ള രണ്ട് കട്ടകളാണ് പാളത്തിൽവെച്ചത്. ട്രെയിന്‍ ഇവയില്‍ തട്ടിയെങ്കിലും ഭാഗ്യംകൊണ്ടുമാത്രമാണ് അപകടം ഒഴിവായത്. ഞായറാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.
റെയിൽവേ ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആദ്യം ഒരു സിമന്റ് കട്ടയും ട്രാക്കിൽതന്നെ അൽപം മാറി രണ്ടാമത്തേതും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ജീവനക്കാരുടെ പരാതിയിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
സമാനമായ അട്ടിമറി ശ്രമം കഴിഞ്ഞദിവസം യു.പിയിലെ കാൺപുരിലും നടന്നിരുന്നു. പ്രയാഗ് രാജിൽനിന്ന് ഹരിയാണയിലെ ഭിവാനിയിലേക്ക് പോവുകയായിരുന്ന കാളിന്ദി എക്സ്പ്രസ് പാളത്തിൽ വെച്ച ഗ്യാസ് സിലിണ്ടറിൽ ഇടിച്ചെങ്കിലും അപകടം ഒഴിവായി.
Content Highlights: Train derailment bid foiled in Rajasthans Ajmer cement blocks found tracks
Published: 10 Sept 2024, 11:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented