തൃശ്ശൂര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന തൊഴിയൂരിലെ സുനിലിനെ വെട്ടിക്കൊന്ന കേസില്‍ നീതിക്കായി സുനിലിന്റെ കുടുംബം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 29 വര്‍ഷം. കള്ളക്കേസില്‍ ശിക്ഷിക്കപ്പെട്ട റഫീക്ക്, ബാബുരാജ്, ബിജി എന്നിവരും നീതിക്കായി കാത്തിരിക്കുകയാണ്. 1994 ഡിസംബര്‍ നാലിനു പുലര്‍ച്ചെ രണ്ടിനാണ് െതാഴിയൂരിലെ സുനിലിനെ വീട്ടിലെത്തിയ സംഘം വെട്ടിക്കൊന്നത്. വീട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും വെട്ടേറ്റു. സഹോദരന്‍ സുബ്രഹ്‌മണ്യന്റെ കൈ െവട്ടിയെടുത്തു. അച്ഛന്‍ കുഞ്ഞിമോനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അമ്മ കുഞ്ഞുമുവിന്റെ ചെവി അറത്തെടുത്തു.

To advertise here,

ഗുരുവായൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവുകളൊന്നുമില്ലാതെ സി.പി.എം. പ്രവര്‍ത്തകരായ ഒന്‍പതുപേരെ പ്രതിചേര്‍ത്തു. ഇതില്‍ നാലുപേരെ തൃശ്ശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷയനുഭവിച്ചുകൊണ്ട് പ്രതികള്‍ നല്‍കിയ അപ്പീലില്‍ അന്വേഷണം കുറ്റമറ്റതല്ലെന്ന് കണ്ടെത്തി നാല് പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. രായ്മരയ്ക്കാര്‍ വീട്ടില്‍ റഫീക്ക്, ൈതക്കാട് ബാബുരാജ്, വാക്കയില്‍ ബിജി, ഹരിദാസന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

ഇതില്‍ ഹരിദാസന്‍ ക്ഷയം ബാധിച്ച് മരിച്ചു. അവശേഷിക്കുന്ന മൂന്നുപേര്‍, അന്വേഷണോദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കായും നീതിക്കായും 29 വര്‍ഷമായി കാത്തിരിക്കുകയാണ്.

ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ജംഇയ്യത്തുള്‍ ഇഹ്സാനിയ എന്ന സംഘടനയില്‍പ്പെട്ട ഒന്‍പതുപേരാണ് സുനിലിനെ കൊന്നതെന്ന് കണ്ടെത്തി. ഇവര്‍ മൊയ്നുദീന്‍, യൂസഫലി, ഉസ്മാന്‍, സുലൈമാന്‍ എന്നിവരെ 2019 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ എല്ലാവരും ജാമ്യത്തിലിറങ്ങി.
െ

കാല്ലപ്പെട്ട തൊഴിയൂര്‍ സുനിലിന്റെ കുടുംബവും ഇപ്പോള്‍ ദുരിതത്തിലാണ്. സുനിലിന്റെ അച്ഛന്‍ ഒരു വര്‍ഷംമുമ്പ് രോഗബാധിതനായി മരിച്ചു. സഹോദരന്‍ സുബ്രഹ്‌മണ്യന്റെ കൈപ്പത്തി അന്ന് പ്രതികള്‍ അറത്തെടുത്തതിനാല്‍ ജോലിക്ക് പോകാനാകാതെ ജീവിക്കുകയാണ്.