തലശ്ശേരി: തലശ്ശേരിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് വയോധികനെ കഴുത്തറത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായ പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് ഒന്നരയോടു കൂടിയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞ ഭാഗത്ത് നാസറും പ്രതിയായ ഷാഹിദ് എന്നയാളും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് തർക്കമുണ്ടാകുന്നത്. തർക്കത്തിനിടെ ഷാഹിദ് കൈയിൽ ഉണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ ആഴത്തിൽ മുറിക്കുകയായിരുന്നു.
നാട്ടുകാർ ചേർന്ന് പോലീസിനെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. നാസറിന്റെ പരിക്ക് ഗുരുതരമാണ്. ഷാഹിദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷാഹിദിനെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരം അറിയൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Content Highlights: The incident occurred at Thalassery bus stand during a dispute between two individuals., The victim, Nazar, suffered deep neck injuries from a blade attack., The accused, Shahid, is currently in police custody., The victim is receiving critical care at Pariyaram Medical College.
Published: 16 Jun 2026, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented