
ചെന്നൈ: അജ്ഞാതസംഘം വീടുകയറി ആക്രമിച്ചുവെന്ന കെട്ടുകഥമെനഞ്ഞു ഭാര്യയെ കൊലപ്പെടുത്തിയ ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍. ഹിന്ദുമുന്നണി നാമക്കല്‍ ജില്ലാ സെക്രട്ടറി ജഗദ്ദീശനാണ് (38) ഭാര്യ ഗീതയെ (36) കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് ഗീത വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. ജഗദ്ദീശന്റെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഗീതയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജഗദ്ദീശനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഗീതയുടെ അമ്മ ധനലക്ഷ്മി മരണത്തില്‍ ജഗദ്ദീശനെ സംശയമുണ്ടെന്ന് അറിയിച്ചു പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് ജഗദ്ദീശനാണെന്ന് തെളിഞ്ഞത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏറെനാളായി കടുത്ത അഭിപ്രായഭിന്നതയുണ്ടായിരുന്നു. വഴക്കും പതിവായിരുന്നു. കൊലപാതകംനടന്ന രാത്രിയിലും തര്‍ക്കമുണ്ടായി.
വഴക്കിനിടെ ജഗദ്ദീശന്‍ ഗീതയെ വെട്ടുകയായിരുന്നു. അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായെന്ന് സ്ഥാപിക്കാന്‍ സ്വയം മുറിവേല്‍പ്പിക്കുകയുമായിരുന്നു. ഗീതയുടെ കഴുത്തിലെ മുറിവ് ഒരു സംഘത്തിന്റെ ആക്രമണം മൂലമല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: Hindu Munnani leader in Namakkal,Tamil Nadu,arrested for murdering his wife,staging a home invasion
Published: 14 May 2025, 08:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented