
ലഖ്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ റേവ് പാര്‍ട്ടിയില്‍ വിഷപ്പാമ്പുകളും പാമ്പിന് വിഷവും വിതരണം ചെയ്ത സംഭവത്തില്‍ ബിഗ് ബോസ് വിജയി അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തു. ബിഗ് ബോസ് ഒ.ടി.ടി രണ്ടാം സീസണ് വിജയിയും യൂട്യൂബറുമായ എല്‍വിഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നോയിഡ പോലീസ് കേസെടുത്തത്. എല്‍വിഷ് ഒഴികെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പീപ്പിള്‍ ഫോര്‍ അനിമല്‍ (പി.എഫ്.എ.) എന്ന മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ. നല്കിയ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് നോയിഡ സെക്ടര്‍ ഒന്നില്‍ നടക്കുകയായിരുന്ന റേവ് പാര്‍ട്ടിയിലേക്ക് പോലീസ് എത്തിയത്. പോലീസിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും എന്‍.ജി.ഒ. പ്രതിനിധികളും ഉണ്ടായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്ക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന 25 മില്ലീലിറ്ററോളം നിരോധിത പാമ്പിന്‍വിഷം പിടിച്ചെടുത്തത്. അഞ്ച് മൂര്‍ഖന്‍ പാമ്പുകള്‍ ഉള്‍പ്പെടെ ഒമ്പത് വിഷപ്പാമ്പുകളെയും ഒരു പെരുമ്പാമ്പിനെയും ഒപ്പം പിടികൂടിയിട്ടുണ്ട്.
അറസ്റ്റിലായ അഞ്ച് പേരെ ചോദ്യം ചെയ്തപ്പോഴാണ് എല്‍വിഷ് യാദവിന്റെ പേര് പോലീസിന് ലഭിച്ചത്. എല്‍വിഷിന്റെ പാര്‍ട്ടികളില്‍ പാമ്പിന്‍വിഷം എത്തിക്കുന്നത് തങ്ങളാണെന്ന് ഇവര്‍ മൊഴി നല്കി. വന്യജീവി നിയമത്തിലെ 9, 39, 49, 50, 51, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി വകുപ്പുകളനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. എല്‍വിഷ് യാദവാണ് റേവ് പാര്‍ട്ടി സംഘടിപ്പിച്ചത്.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ എല്‍വിഷ് യാദവ് നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങളില്‍ 0.1 ശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് എല്‍വിഷ് പറഞ്ഞു. എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
എല്‍വിഷ് യാദവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടു. ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന, ഗുരുതരമായ കുറ്റകൃത്യമാണ് ഇയാള്‍ ചെയ്തത്. വംശനാശഭീഷണി നേരിടുന്ന പാമ്പുകളെയാണ് പാര്‍ട്ടിയില്‍ ഉപയോഗിച്ചതെന്നും അവര്‍ പറഞ്ഞു.
2023 ലെ ബിഗ് ബോസ് ഒ.ടി.ടി. രണ്ടാം സീസണിലെ വിജയിയാണ് എല്‍വിഷ് യാദവ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി വിജയിയാവുന്ന ആദ്യ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയാണ് ഇന്‍ഫളുവന്‍സര്‍ കൂടിയായ എല്‍വിഷ്. ഇരുപത്തിയഞ്ച് ലക്ഷം രൂപയും ട്രോഫിയുമാണ് എല്‍വിഷിന് സമ്മാനമായി ലഭിച്ചത്.
Content Highlights: Snake venom seized from Noida rave party. Case against 6 including Bigg Boss OTT Winner Elvish Yadav
Published: 03 Nov 2023, 03:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented