കോഴിക്കോട്: ഹോട്ടലില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടയില്‍ കൈ തട്ടിപ്പോയെന്ന് ആരോപിച്ച് സുഹൃത്തിന്റെ മൂക്കിന്റെ എല്ല് ഇടിച്ച് പൊട്ടിച്ചയാള്‍ അറസ്റ്റില്‍. തിരുവണ്ണൂര്‍ സ്വദേശി മൈത്രി റോഡില്‍ ഇടത്തില്‍ താഴത്ത് പി.ടി. മുഹമ്മദ് ഹാഷിം (30) ആണ് പിടിയിലായത്.
കല്ലായി സ്വദേശി ആര്.കെ. തോട്ടത്തില്‍ താജുദ്ദീന് (48) ന്റെ മൂക്കിനാണ് സാരമായ പരിക്കേറ്റത്. ഒക്ടോബര്‍ 25-ന് ഫ്രാന്‍സിസ് റോഡിന് സമീപമുള്ള കടയില്‍ ബിരിയാണി കഴിക്കാന്‍ എത്തിയതായിരുന്നു താജുദ്ദീനും സുഹൃത്തുക്കളും. ഇവര്‍ തമ്മില്‍ വാക്തര്‍ക്കമുണ്ടാവുകയായിരുന്നു. മൂന്നുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് ടൗണ്‍ ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസ് പറഞ്ഞു.
Content Highlights: slapped friend at hotel after argument
Published: 01 Nov 2023, 08:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented