ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയെ വെടിവെച്ചുകൊന്ന കേസിലെ സൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ യു.എസില്‍  തടവില്‍. യു.എസ്. ഭീകര വിരുദ്ധ നിയമപ്രകാരമാണ് ഇയാളെ തടവിലാക്കിയത്. നവംബര്‍ 20 മുതല്‍ ഇയാള്‍ തടവിലാണെന്നാണ് റിപ്പോർട്ട്.

To advertise here,

അതേസമയം, ഇന്ത്യക്ക് ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനലൈസിസ് വിങ് (റോ)യ്ക്കും ഡല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിനും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 

2017-ല്‍ ഗോള്‍ഡി ബ്രാര്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയിലേക്ക് കുടിയേറിയിരുന്നു. തുടര്‍ന്ന് ഈയടുത്ത് യു.എസിലേക്ക് കടന്നു. മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗോള്‍ഡി ബ്രാര്‍ നേരത്തേ രംഗത്തുവന്നിരുന്നു. 2022 മേയ് 29-ന്  ആണ് മൂസേവാല വെടിയേറ്റു കൊല്ലപ്പെട്ടത്.