കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഷിബിലയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനവും. പലപ്പോഴും ഷിബിലയെ കത്തികാട്ടി യാസിര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥിര മദ്യപാനിയായിരുന്ന യാസിര്‍ വീട്ടില്‍ വെച്ച് നിരന്തരം ഷിബിലയെ മര്‍ദിച്ചിരുന്നതായാണ് പുറത്ത് വരുന്നത്.
ക്രൂര പീഡനങ്ങളേല്ക്കുന്നതിന് പുറമെ പുറത്ത് പറയാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് ബന്ധുക്കളില്‍ ചിലരോട് ഷിബില പറഞ്ഞിരുന്നു. അര്‍ദ്ധരാത്രി പലപ്പോഴും യാസിര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും, ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി നല്‍കില്ല.
യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയാകേണ്ടി വന്നതായും വിവരമുണ്ട്. മുന്‍പ് ഷിബില നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിബിലയേയും യാസിറിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. യാസിറിന്റെ കൂടെ പോകാനാകില്ലെന്നാണ് അന്ന് ഷിബില പറഞ്ഞത്.
സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ഷിബില കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകയോട് ലൈംഗിക വൈകൃതത്തിന് ഇരയാകേണ്ടി വരുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. താങ്ങാനാകുന്നതിനും അപ്പുറമാണ് അനുഭവിച്ചതെന്നും ഷിബില പറഞ്ഞിരുന്നു.
ഇതിനിടെ ഷിബിലയുടെ മകള്‍ ഉമ്മയുടെ കൊലപാതകം കണ്ട ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതയായിട്ടില്ല. ഈ കുട്ടിയെ വളര്‍ത്താനും സുരക്ഷിതമായി ജീവിക്കാനും സംരക്ഷണം വേണം എന്നും ഷിബിലയുടെ ബന്ധുക്കള്‍ പറയുന്നു.
കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന്റെ മകള്‍ ഷിബില(24)യെ ചൊവ്വാഴ്ചയാണ് ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍(26) കുത്തിക്കൊലപ്പെടുത്തിയത്.
ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ്ങില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്നായിരുന്നു വിവരം. എന്നാല്‍ കൊലപാതക സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പോലീസ് അറിയിച്ചത്.
പ്രണയിച്ച് വിവാഹംകഴിച്ചിരുന്ന ഷിബിലയും യാസിറും കുടുംബവഴക്കിനെത്തുടര്‍ന്ന് ഒരുമാസമായി അകന്നുകഴിയുകയായിരുന്നു.
കൈയില്‍ക്കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് യാസര്‍ കുത്തിയത്. മൂവരെയും ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഷിബിലയുടെ ജീവന് രക്ഷിക്കാനായില്ല.
രാസലഹരിക്കുള്പ്പെടെ അടിമയായ യാസറില്നിന്ന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പോലീസില്‍ ഫെബ്രുവരി 28-ന് പരാതിനല്‍കിയിരുന്നു. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ആരോപണം.
Content Highlights: Shibila was brutally tortured before being killed-yasir-murder
Published: 21 Mar 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented