നിലമ്പൂര്‍: എട്ടുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 27-കാരനായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. എടക്കര ഉണിച്ചന്തം പുതുവന്‍ചോല വീട്ടില്‍ ജിന്‍ഷാദിനെ (30) ആണ് നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് കെ.പി. ജോയി ശിക്ഷിച്ചത്.
2021 നവംബര്‍ ഒന്നിന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. എടക്കര ഉണിച്ചന്തത്തുവെച്ച് ചൂണ്ടടാനെന്ന് പറഞ്ഞ് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയാണ് പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. അതിന് മുമ്പും ഇയാള്‍ കുട്ടിയെ രണ്ടുതവണ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 363 പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 പ്രകാരം 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറു മാസം സാധാരണ തടവും അനുഭവിക്കണം.
മറ്റുവകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറു മാസം സാധാരണ തടവും, 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറു മാസം സാധാരണ തടവും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ജയിലില്‍ കിടന്ന കാലവും ശിക്ഷയായി പരിഗണിക്കും.
എടക്കര പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി.എസ്. മഞ്ജിത്ത് ലാല്‍ ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തടവുശിക്ഷയ്ക്കായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
Content Highlights: 55 year imprisonment for 27 year old man who sexually harassed 8 year old boy at Nilambur
Published: 29 Jun 2024, 06:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented