ന്യൂഡല്‍ഹി: പുകയില കമ്പിനിയുടെ ഉടമസ്ഥന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 50 കോടി രൂപയോളം വിലവരുന്ന ആഡംബര കാറുകളും 4.5 കോടിയോളം പണവും. ബൻഷിധർ പുകയില കമ്പിനിയുടെ ഉടമസ്ഥനായ ശിവംമിശ്രയുടെ വസതിയിലും, കമ്പിനിയുമായി ബന്ധപ്പെട്ട് ഡല്‍ഹി, കാന്ഡപൂര്‍, ഗുജറാത്ത്. മുംബൈ തുടങ്ങി രാജ്യത്തെ ഇരുപതോളം സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. കമ്പിനിയുടെ രേഖകളില്‍ കാണിച്ചിരിക്കുന്ന വരുമാനവും യഥാര്‍ഥ്യത്തിലുള്ള വരവും തമ്മില്‍ വ്യത്യാസമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

To advertise here,

50 കോടി രൂപയോളം വിലവരുന്ന ആഡംബര കാറുകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. ഇതില്‍ 16 കോടി രൂപ വിലവരുന്ന റോൾസ് റോയ്സ് ഫാന്റം, ശിവം മിശ്രയുടെ ഡല്‍ഹിയിലെ വസന്ത് വിഹാറിലുള്ള വസതിയില്‍ നിന്നാണ് കണ്ടെത്തിയത്. എംസി ലാറന്‍, പോർഷെ, ലംബോർഗിനി എന്നിവയാണ് ശിവംമണിയുടെ വസതിയില്‍ നിന്നും കണ്ടെടുത്ത മറ്റു ആഡംബര വാഹനങ്ങള്‍. 4018 നമ്പര്‍ ലൈസന്‍സ് പ്ലേറ്റുള്ള വാഹനങ്ങളാണിവയെല്ലാം. ഇതുകൂടാതെ 4.5 കോടിയോളം രൂപയും നിരവധി രേഖകളും ഐടി ടീമും കണ്ടെത്തിയിട്ടുണ്ട്.

പുകയില മേഖലയില്‍ പ്രധാനികളാണ് ബൻഷിധർ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ്. പ്രധാനപ്പെട്ട പാന്‍ മസാല ഗ്രൂപ്പുകള്‍ക്കെല്ലാം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഇവരാണ്. യഥാര്‍ഥത്തില്‍ 100-150 കോടി ലാഭം ഉണ്ടാക്കുന്ന കമ്പിനി 20-25 കോടി രൂപ മാത്രമായിരുന്നു വരുമാനമായി രേഖകളില്‍ കാണിച്ചിരുന്നത്. ആദായ നികുതി നിയമങ്ങള്‍ക്കു പുറമെ ചരക്ക് സേവന നികുതിയും കമ്പിനി വെട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.