തൃശ്ശൂർ: ദേശവിളക്കിനിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്നു മാസമായി ഒളിവിൽ കഴിഞ്ഞിരുന്നയാളെ ബെംഗളുരുവിൽനിന്ന് പിടികൂടി. യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി വാടാനപ്പള്ളി സ്വദേശി കെ.എസ്. സുബിനെയാണ് രഹസൃ വിവരം ലഭിച്ചതിനെ തുടർന്ന് വാടാനപ്പള്ളി എസ്.ഐ. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  അറസ്റ്റ് ചെയ്തത്. 

To advertise here,

ജനുവരി ആദ്യവാരം വ്യാസനഗറിലെ ദേശവിളക്കിനിടയിൽ 18 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു  പരാതി. ജനുവരി 10-നാണ് സുബിനെതിരെ വാടാനപ്പള്ളി പോലീസ് കേസെടുത്തത്. ഇതോടെ ഇയാൾ ഒളിവിൽ പോയി. സംസ്ഥാനത്തിനകത്തും പുറത്തുമായി സുബിൻ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ബി.ജെ.പി.യുടെ സജീവ പ്രവർത്തകനായ  സുബിൻ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. സി.പി.ഒ.മാരായ അലി, അരുൺ , പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.