മുംബൈ: വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒ. അദാര്‍ പുനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയ കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച പൂനെ സൈബര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബർ മാസത്തില്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
അദാര്‍ പുനവാലായാണെന്നും ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ സതീഷ് ദേശ്പാണ്ഡെയ്ക്ക് വാട്‌സാപ്പ് വഴി സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. എത്രയും പെട്ടെന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സന്ദേശത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
സന്ദേശം അയച്ചിരിക്കുന്നത് പുനെവാലയാണെന്ന് തെറ്റിദ്ധരിക്കുകയും കമ്പനി ഉദ്യോഗസ്ഥര്‍ 1,01,01,554 രൂപ ഉടന്‍തന്നെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയുമായിരുന്നു. പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞ്, താന്‍ ഇത്തരത്തില്‍ ഒരു സന്ദേശം അയച്ചിട്ടില്ലെന്നു വ്യക്തമാക്കി പൂനവാല ബണ്ട് ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലായുള്ള ഏട്ട് അക്കൗണ്ടുകളിലേക്കാണ് പണം എത്തിച്ചേർന്നത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഏഴ് പേര്‍ പിടിയിലായതെന്ന് ഡി.സി.പി സ്മാര്‍ത്ഥന പാട്ടീല്‍ അറിയിച്ചു. എട്ട് അക്കൗണ്ടുകളും ഇതില്‍ നിന്ന് പണം കൈമാറിയ 40 അക്കൗണ്ടുകളും മരവിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അക്കൗണ്ടുകളിലുണ്ടായിരുന്ന 13 ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കേസിലെ പ്രധാന പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല.
Content Highlights: Posing As Adar Poonawalla, Scammers Loot Serum Institute Of ₹ 1 Crore, 7 Arrested
Published: 26 Nov 2022, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented