പൂക്കോട്ടൂര്‍: മലപ്പുറം പൂക്കോട്ടൂരില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. പൂക്കോട്ടൂര്‍ പള്ളിമുക്കിലാണ് കൊലപാതകം. അമീര്‍ ഹുസൈന്‍ (26) ആണ് മരിച്ചത്. സഹോദരന്‍ ജുനൈദിനെ (28) പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുത്തിക്കൊന്ന ശേഷം ജുനൈദ് തന്നെ പോലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിക്കുകയായിരുന്നു. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

To advertise here,

പുലര്‍ച്ച അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ജുനൈദ് ബൈക്കിലാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്.

വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കത്തിന് കാരണമെന്നാണ് സൂചന. കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് ജുനൈദ് പോലീസിന് നൽകിയ മൊഴി.