തൃശ്ശൂര്‍: വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമമെന്ന് പരാതി. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷാജുവിനെതിരെയാണ് പരാതി. ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍വെച്ച് പോലീസുകാരന് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് ചാലക്കുടി പോലീസിന് കൈമാറുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മുന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായ വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായാണ് ബസ് സ്റ്റാന്‍ഡിലെത്തിയത്. ബസ് കാത്തുനില്‍ക്കുന്നതിനിടെ പോലീസുകാരനായ ഷാജു കടന്നുപിടിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഈ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാരും ആരോപിച്ചു.
പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ നാട്ടുകാരെത്തി പ്രതിയെ തടഞ്ഞുവെയ്ക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസുകാരനെതിരേ കേസെടുക്കുമെന്ന് ചാലക്കുടി ഡിവൈ.എസ്.പി. പറഞ്ഞു.
Content Highlights: policeman's sexual assault against former student police cadet in thrissur
Published: 26 Nov 2024, 09:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented