ബെംഗളൂരു: വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള കവര്‍ച്ചകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ബെംഗളൂരു- മൈസൂരു പാതയില്‍ പട്രോളിങ് ശക്തമാക്കാന്‍ പോലീസ്. ഒട്ടേറെ കവര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാണ്ഡ്യയിലെ 55 കിലോമീറ്റര്‍ ഭാഗത്താണ് കൂടുതല്‍ പോലീസുകാരെ പട്രോളിങ്ങിന് നിയോഗിക്കുക.
മാണ്ഡ്യ എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനവുമൊരുക്കും. നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാനും തീരുമാനമുണ്ട്.
രണ്ടുമാസത്തിനുള്ളില്‍ മൂന്ന് വന്‍ കവര്‍ച്ചകളാണ് പാതയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂലായ്ഒന്നിന് കുടക് സ്വദേശിയുടെ വാഹനം തടഞ്ഞുനിര്‍ത്തി 3.5 ലക്ഷവും ജൂലായ് 19-ന് മൈസൂരു സ്വദേശികളുടെ രണ്ടുലക്ഷവും ഓഗസ്റ്റ് 13-ന് കോലാര്‍ സ്വദേശികളായ ദമ്പതിമാരുടെ 1.7 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളും കവര്‍ച്ചക്കാര്‍ തട്ടിയെടുത്തിരുന്നു.
ഇതിനുപുറമേ ഒട്ടേറെ ചെറുകവര്‍ച്ചകളുമുണ്ടായി. ഇതോടെ മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍നിന്ന് പോലീസിനെതിരേ ഉയര്‍ന്നത്.
അതേസമയം, പാതയുടെ ഇരുവശങ്ങളിലും സ്ഥാപിച്ച ഇരുമ്പുവേലികള്‍ മോഷണം പോകുന്നതും പതിവായിരിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ മദ്ദൂര്‍, ചന്നപട്ടണ എന്നിവിടങ്ങളിലാണ് ഇരുമ്പുവേലികളുടെ മോഷണങ്ങളില്‍ ഭൂരിഭാഗവുമുണ്ടായത്
Content Highlights: police patrolling to prevent robbery in bengaluru mysuru express highway
Published: 29 Aug 2023, 10:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented