കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തിൽനിന്നുള്ള കോളേജ് വിദ്യാർഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി.

ചെന്നൈ: പതിനേഴുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം.
കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തിൽനിന്നുള്ള കോളേജ് വിദ്യാർഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് കണ്ടതിനെത്തുടർന്ന് പോക്സോ ചുമത്തിയാണ് അറസ്റ്റ്.
Content Highlights: chennail lady arrest sexually assualt against minor boy
Published: 25 Sept 2025, 08:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented