ബോവിക്കാനം: ബഡ്സ് സ്കൂളിലെ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ട് പോക്‌സോ കേസിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. 

To advertise here,

മുളിയാർ പൊവ്വൽ സ്വദേശി സാദിഖ്(24)നെയാണ് ആദൂർ എസ്.ഐ. കെ. വിനോദ്കുമാറും സംഘവും പിടികൂടിയത്. 2022-ൽ ആദൂർ പോലീസ് രജിസ്റ്റർചെയ്ത രണ്ട് പോക്‌സോ കേസുകളിൽ പ്രതിയാണ് സാദിഖ്. ചെങ്കളയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന 20 കാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ പോകുന്നതിനായി ബസ് കാത്തുനിൽക്കുമ്പോൾ ബൈക്കിലെത്തിയ സിദ്ദീഖ് പിറകിലിരുത്തി കൊണ്ടുപോയി ബീഡി നൽകി ഉപദ്രവിച്ചെന്നാണ് കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്.

ആറ് മാസം മുമ്പാണ് ആദ്യം ഉപദ്രവിച്ചത്. പീന്നീട് പല ദിവസങ്ങളിലും ആവർത്തിച്ചു. വിദ്യാർഥിയുടെ രക്ഷിതാക്കൾ ബഡ്‌സ് സ്കൂൾ പ്രഥമാധ്യാപികയ്ക്ക് നൽകിയ പരാതിയാണ് ആദൂർ പോലീസിന് കൈമാറിത്.