ചെന്നൈ: ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട ദുഃഖത്തില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങിമരിച്ചു. ചെന്നൈ ജെ.ജെ.നഗറിലെ മുനുസ്വാമിയുടെ മകന്‍ ധനുഷ്‌കുമാറി(23)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളേജില്‍ ഫിസിയോതെറാപ്പി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ധനുഷ്‌കുമാര്‍.

To advertise here,

ഓണ്‍ലൈന്‍ റമ്മി കളിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ധനുഷ്‌കുമാര്‍ പിതാവിനോട് 24,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, പിതാവ് 4000 രൂപ മാത്രമാണ് നല്‍കിയത്.

തുടര്‍ന്ന് മുറിയില്‍ക്കയറി കതകടച്ച ധനുഷ്‌കുമാര്‍ ഏറെ നേരെമായിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് മുനുസ്വാമി കുറുക്കുപ്പേട്ട പോലീസിനെ അറിയിച്ചു. പോലീസ് എത്തി കതകുപൊളിച്ച് നോക്കിയിപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056).