
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടി പവിത്രാ ഗൗഡയ്ക്ക് വീട്ടിൽനിന്ന് ഭക്ഷണമെത്തിക്കാൻ അനുമതി. ദിവസം ഒരുനേരം വീട്ടിലെ ഭക്ഷണം നൽകാം. ജയിലിലെ ഭക്ഷണം ആരോഗ്യ പ്രശ്നമുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി നടി കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ മറ്റു പ്രതികളായ നാഗരാജു, ലക്ഷ്മണൻ എന്നിവർക്കും സ്വന്തം വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ അനുമതി നൽകി. നടൻ ദർശന്റെ കടുത്ത ആരാധകനായിരുന്ന രേണുകാസ്വാമിയെ 2024 ജൂണിലാണ് തട്ടിക്കൊണ്ടുപോകുകയും ക്രൂരമായ ശാരീരിക പീഡനത്തിനുശേഷം കൊലപ്പെടുത്തുകയും ചെയ്തത്.
ദർശന്റെ സുഹൃത്തായ പവിത്രാ ഗൗഡയ്ക്ക് അസഭ്യസന്ദേശങ്ങൾ അയച്ചതിന്റെ പേരിലായിരുന്നു നടപടി. പവിത്രയും ദർശനും അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
എന്നാൽ, കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതോടെ വീണ്ടും ജയിലിലാകുകയായിരുന്നു. കേസിൽ അടുത്തിടെ വിചാരണ ആരംഭിച്ചിട്ടുണ്ട്.
Content Highlights: Actress Pavithra Gowda, jailed in the Renukaswamy murder case, permitted to receive one home-cooked meal daily. Other accused also get home food.
Published: 01 Jan 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented