
നെടുമങ്ങാട്: പനവൂരിൽ ഒന്നരവയസ്സുകാരൻ അർഷദ് രണ്ടാനച്ഛന്റെയും കുഞ്ഞിന്റെ അമ്മയുടെയും ക്രൂരമർദനമേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം രണ്ടാനച്ഛന്റെ ബന്ധുക്കളിലേക്കും. കുഞ്ഞിന്റെ അമ്മ അഖിലയുടെ പേരിൽ കൊലപാതക പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പനവൂർ നെല്ലിക്കുന്നിലെ അർച്ചിതം എന്ന വാടകവീട്ടിൽ ഇവരോടൊപ്പം താമസിച്ചിരുന്ന അഷ്‌കറിന്റെ അമ്മയെയും സഹോദരിയെയും കേസിൽ ഉൾപ്പെടുത്തി അന്വേഷണം നടത്തും. ഇവർക്ക് കുഞ്ഞിന്റെ മരണത്തിൽ വ്യക്തമായ പങ്കുണ്ടെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം.
കഴിഞ്ഞ ശനിയാഴ്ച അർഷദ് മരിച്ചതിനുശേഷം ഇവിടെ ഉണ്ടായിരുന്ന അഷ്‌കറിന്റെ ഉമ്മയും സഹോദരിയും വീട് തൂത്തുവാരി വൃത്തിയാക്കി കഴുകിയശേഷമാണ് ഈ വീട്ടിൽനിന്നു പോയതെന്ന് നാട്ടുകാർ പറഞ്ഞു. കുറേ സാധനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവർ ഇങ്ങോട്ട് വന്നില്ല.
അർഷദിനെ രണ്ടാനച്ഛനായ അഷ്‌കർ മർദിക്കുന്നത് അഖിലയ്‌ക്കു മാത്രമല്ല, അഷ്‌കറിന്റെ ഉമ്മയ്ക്കും സഹോദരിക്കും നേരിട്ട് അറിയാമായിരുന്നുവെന്നാണ് ആരോപണം. ഇവരാരും ഈ വിവരം പുറത്തുപറഞ്ഞില്ല. മാത്രമല്ല, അഷ്‌കർ നേരത്തേ നടത്തിയ വിവാഹങ്ങളിലും ഉമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടായിരുന്നു. അഷ്‌കറിന്റെ ആദ്യഭാര്യ ആമിനയെ മൃഗീയമായി മർദിക്കുന്നതിലും ഇവർ കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.
അഷ്‌കറുമായുള്ള വിവാഹത്തിൽ നിന്നും ആമിനയുടെ വീട്ടുകാർ പിൻമാറിയപ്പോൾ അഷ്‌കറും ഉമ്മയുമെത്തി രഹസ്യമായാണ് ആമിനയെ വീട്ടിൽനിന്നും വിളിച്ചുകൊണ്ടുപോയത്.
എന്നാൽ, തുടർന്ന് അഷ്‌കർ ആമിനയോടു നടത്തിയ ക്രൂരപീഡനങ്ങൾക്ക് ഉമ്മയും സഹോദരിയും കൂട്ടുനിന്നുവെന്നും ഒടുവിൽ ആശുപത്രിയിൽ ചികിത്സയിലായ ആമിനയെ കാണാൻ അഷ്‌കറിന്റെ ഉമ്മയോ ബന്ധുക്കളോ എത്തിയില്ലെന്നും ആമിനയുടെ ഉമ്മ ഷൈല പറഞ്ഞു.
ഇപ്പോൾ ഒന്നരവയസ്സുകാരന്റെ മരണത്തിലും ഈ കുടുംബത്തിന് പങ്കുണ്ടെന്നാണ് ഷൈലയുടെയും പരിസരവാസികളുടെയും മൊഴി. ചിറയിൻകീഴ് സ്വദേശിയുടെയും ചുള്ളിമാനൂരിലെ മറ്റൊരു സ്ത്രീയുടെയും മരണത്തിലും അഖിലയുടെ ആദ്യ ഭർത്താവ് അഖിലിന്റെയും സഹോദരിയുടെയും ദുരൂഹമരണത്തിലും അഷ്‌കറിന് പങ്കുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
Content Highlights: Investigation into 1.5-year-old Arshad's death expands to include stepfather's mother and sister., Mother Akhila charged with abetment to murder., Eyewitnesses report suspects destroyed evidence and cleaned the crime scene., History of domestic abuse linked to the accused's family members.
Published: 03 Jun 2026, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented