മുംബൈ: നാലുവയസ്സുകാരനെ കാലിൽ തൂക്കിയെടുത്ത് തല നിലത്തടിച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ സ്വദേശിയായ സന്ദീപ് പവാറിനൊണ് പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

To advertise here,

കുട്ടിയുടെ പിതാവുമായി ദിവസങ്ങൾക്ക് സന്ദീപ് പവാർ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ കുട്ടിയെയും ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഏഴരയോടെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോയ്ക്കുള്ളിൽ നാലുവയസ്സുകാരനടക്കമുള്ള കുട്ടികൾ കയറിയിരുന്നു. നിർത്തിയിട്ട ഓട്ടോയ്ക്കുള്ളിലാണ് കുട്ടികൾ കയറിയിരുന്ന് കളിച്ചിരുന്നത്. ഇത് കണ്ടെത്തിയ സന്ദീപ് പവാർ രോഷാകുലനായി നാലുവയസ്സുകാരനെ പുറത്തേക്ക് വലിച്ചിറക്കി. പിന്നാലെയാണ് കാലിൽ തൂക്കിയെടുത്ത് തല നിലത്തിടിച്ച് ക്രൂരമായി മർദിച്ചത്. സമീപത്തെ കെട്ടിടത്തിനടുത്തേക്ക് നടന്നുകൊണ്ട് ഇയാൾ മർദനം തുടർന്നു. സംഭവം കണ്ടെത്തി മർദനം തടയാൻശ്രമിച്ച കുട്ടിയുടെ മുത്തശ്ശിയെയും ഇയാൾ ആക്രമിച്ചിരുന്നു.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുവയസ്സുകാരൻ ഐസിയുവിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. പ്രതിക്കെതിരേ പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.