തൃശ്ശൂർ: ബൈക്കപകടത്തിൽ കഴുത്തൊടിഞ്ഞ് ആറുവർഷം കിടപ്പിലായ ഭർത്താവിന്റെ ചികിത്സയ്ക്കുവേണ്ടി വലിയതുക കടമെടുക്കേണ്ടിവന്നു. കൂട്ടുകാരന്റെ കിടപ്പാടരേഖയായിരുന്നു ഈടുവെച്ചത്. അത് തിരിച്ചെടുത്തു കൊടുക്കണമെന്ന സമ്മർദവും ഭീഷണിയും. അതിനിടെ ഭർത്താവു മരിച്ചു. ഉപജീവനത്തിനായി തുടങ്ങിയ ചെറിയ കച്ചവടം കോവിഡ് കാലത്ത് പൂട്ടി.
രണ്ടു പെൺമക്കളുടെയും പഠനം മുടങ്ങി. ആ തക്കംേനാക്കിയാണ് അവയവ മാഫിയ വർക്കലയിലെ നാഗേശ്വരിയെ (46) കണ്ടെതും പാട്ടിലാക്കിയതും. വൃക്കയോ കരളോ നല്കാൻ തയ്യാറായാൽ പത്തു ലക്ഷമായിരുന്നു വാഗ്ദാനം. ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും നാഗേശ്വരിക്ക് പിടിച്ചുനിൽക്കാൻ അതു വേണമായിരുന്നു.
ഇടനിലക്കാർ തൃശ്ശൂർ പെരുമ്പിലാവിലെ കോടതിപ്പടിയിലുള്ള സഹോദരിമാരായിരുന്നുവെന്ന് അവർ പറയുന്നു. ചാലിശ്ശേരി സ്വദേശിയാണ് കരൾ സ്വീകരിച്ചത്. നാഗേശ്വരിയുടെ ഭർത്താവ്, അവയവം സ്വീകരിക്കുന്ന വ്യക്തിയുടെ കടയിലെ ജീവനക്കാരനാണെന്നും ഒരുപാട് സഹായം കിട്ടിയിട്ടുണ്ടെന്നും അതിനു പ്രത്യുപകാരമായാണ് അവയവം നല്കുന്നതെന്നും അടക്കമുള്ള വ്യാജ രേഖകളെല്ലാം ഇടനിലക്കാർ തയ്യാറാക്കി.
2024 ഡിസംബർ നാലിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റം നടന്നു. ഡിസംബർ പത്തിന് ഇടനിലക്കാർ അഞ്ചുലക്ഷം രൂപ നൽകി. ഒരു ഇടനിലക്കാരി അത്യാവശ്യ കാര്യത്തിനായി അഞ്ചു ലക്ഷം എടുത്തെന്നും ജനുവരി 15-നുള്ളിൽ മടക്കിത്തരാമെന്നും നാഗേശ്വരിക്ക് ഉറപ്പു നൽകി. എന്നാൽ 17-ന് ഇടനിലക്കാരി മരിച്ചെന്ന വിവരമാണ് ലഭിച്ചത്.
ശസ്ത്രക്രിയയ്ക്കു ശേഷം ഒരു മാസം ആശുപത്രിക്കു സമീപം താമസിച്ചുള്ള ചികിത്സയുടെ മുഴുവൻ പണവും വാടകയും ചെലവും നാഗേശ്വരി സ്വയം വഹിച്ചു. രണ്ടു പെൺമക്കളുമായി തകര ഷെഡിലാണ് ഇവർ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈയിലുണ്ടെന്നും അന്വേഷണാവശ്യത്തിന് ഇവ പോലീസിനും ആരോഗ്യവകുപ്പിനും നൽകാൻ തയ്യാറാണെന്നും നാഗേശ്വരി വ്യക്തമാക്കി.
Content Highlights: Economic distress forced a woman to sell her liver for debt repayment. Organ mafia used falsified documents to bypass legal requirements. Promised payment of 10 lakhs was partially withheld by brokers. Victim is now living in poverty after medical complications and broken promises. Evidence has been collected for police and health department investigation.
Published: 23 Jun 2026, 06:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented