കോഴിക്കോട്: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് കുറ്റ്യാടിയില്‍ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുറ്റ്യാടി സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ 24-കാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലോണ്‍ ആപ്പില്‍നിന്ന് രണ്ടായിരം രൂപ വായ്പയെടുത്തതിന് ഒരുലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും ആപ്പുകാര്‍ വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായി. ഇതേത്തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഒരുമാസം മുന്‍പാണ് പണം വായ്പയായി നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ മൊബൈല്‍ഫോണിലേക്ക് ഒരു സന്ദേശം ലഭിച്ചത്. ഇതിനൊപ്പം ലോണ്‍ ആപ്പിന്റെ ലിങ്കും നല്‍കിയിരുന്നു. തുടര്‍ന്ന് വീട്ടമ്മ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രണ്ടായിരം രൂപ വായ്പയെടുത്തു. ഇതിന്റെ തിരിച്ചടവായി പലതവണകളായി ഒരുലക്ഷത്തോളം രൂപയാണ് തിരികെനല്‍കിയത്. എന്നാല്‍, ആപ്പുകാര്‍ വീണ്ടും പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇനി പണം തരാനാകില്ലെന്ന് വീട്ടമ്മ മറുപടി നല്കി. ഇതോടെയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: online loan app threat woman attempts to suicide in kuttiyadi kozhikode
Published: 15 Nov 2023, 11:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented