കോട്ടയം: കോട്ടയം നഗരസഭയിൽ നിന്നും രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ജീവനക്കാരനെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരിക്കോട് ഭാഗത്ത് വയലിൽ പുത്തെൻവീട്ടിൽ ശ്യാം കുമാർ.എസിനെ (37) ആണ് കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നഗരസഭയെ കബളിപ്പിച്ച് വ്യാജ പെൻഷൻ അക്കൗണ്ട് നിര്‍മിച്ച് രണ്ടരക്കോടിയോളം (2,39,57,040) രൂപ തട്ടിയ അഖിൽ സി.വർഗീസിനാണ് ഇയാൾ സഹായം ചെയ്തത്.
തട്ടിപ്പ് പുറത്തോയതോടെ അഖിൽ ഒളിവിൽ പോവുകയായിരുന്നു. കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മുഖ്യപ്രതിയുടെ ബന്ധുകൂടിയായ ശ്യാംകുമാറിനെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായം ചെയ്തുകൊടുത്തതിന് പോലീസ് പിടികൂടിയത്.
ശ്യാം തന്റെ ആധാർ കാർഡ് ഉപയോഗിച്ച് അഖിലിന് പുതിയ സിം കാര്‍ഡ് എടുത്തു നൽകുകയും ഇയാൾക്ക് ഒളിവിൽ താമസിക്കുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തെന്നും പോലീസ് കണ്ടെത്തി. തുടർന്നാണ് അറസ്റ്റ്.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സാജു വർഗീസ്, എസ്.ഐ മാരായ അജയ് ഘോഷ്, ഹരിപ്രസാദ്, അനിൽകുമാർ, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഓ മാരായ ശ്യാം, മജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Content Highlights: One arrested in Kottayam Municipal Corporation moeny fraud case
Published: 23 Sept 2024, 09:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented