കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ചയാളെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. 

To advertise here,

കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനുംവര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു. 

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പാലക്കാട്ടെ ഇയാള്‍ താമസിക്കുന്ന ലോഡ്ജില്‍ എത്തി പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടു.