നെടുങ്കണ്ടം: എഴുകുംവയലിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടി കൊലപ്പെടുത്തി. പാറത്തറയിൽ ആൻ്റണി (അപ്പച്ചൻ), ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാത്രി 9.30-നാണ് സംഭവം.
ലഹരിക്ക് അടിമയായ അജീഷ് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിട്ടു. തുടർന്ന് ഇരുവരെയും കൊലപ്പെടുത്തി. ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് കൈമാറി. ഇങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. വികാരിയും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തുമ്പോൾ അജീഷ് രക്തത്തിൽ കുളിച്ച് നിൽക്കുകയായിരുന്നു. വീട്ടിൽക്കയറി നോക്കിയപ്പോഴാണ് ദമ്പതിമാർ മരിച്ചുകിടക്കുന്നതുകണ്ടത്.
അജീഷിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആൻ്റണിയുടെ അമ്മയും ഉണ്ടായിരുന്നു.
Content Highlights: An elderly couple, Antony and Valsamma, were hacked to death by their son Ajeesh in Nedumkandam., The incident occurred on Friday around 10:30 PM at Ezhukumvayal.
Published: 14 Aug 2026, 11:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented