കൊച്ചി: നെടുമ്പാശ്ശേരിയിലെ മൂന്ന് ചെറുപ്പക്കാരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടക്കേസിലെ പ്രതികളെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു. അതീവ സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്. വൻ പോലീസ് സന്നാഹമാണുള്ളത്.
കാറോടിച്ചിരുന്ന സുഹൈൽ, കാറിലുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരാണ് മിനികൂപ്പർ അപകടത്തിലെ പ്രതികൾ. നേരത്തെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ, അപകടത്തിൽ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ പ്രതികളെ കൈയേറ്റം ചെയ്തിരുന്നു.
കൂടുതൽ തെളിവുശേഖരണം കേസിന് ആവശ്യമാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഗൗരവസ്വഭാവമുള്ള കേസായതിനാൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. 120 കിലോമീറ്ററിന് മേൽ വേഗത്തിൽ വാഹനമോടിച്ചിരുന്നുവെന്നാണ് മുഖ്യപ്രതി സുഹൈൽ പറഞ്ഞത്. കൂടാതെ, ശനിയാഴ്ച ഉച്ചമുതൽ തന്നെ മൂന്ന് ബാറുകളിൽ നിന്നായി പ്രതികൾ മദ്യപിച്ചിരുന്നു. ഈ ബാറുകളിലെത്തി തെളിവുശേഖരിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതി ഓടിച്ചിരുന്ന വാഹനത്തിന്റെ താക്കോൽ കോടതിയുടെ കൈവശമാണ്. അതടക്കം വിട്ടു കിട്ടേണ്ടതുണ്ട്.
അതേസമയം പ്രതികളും ജാമ്യത്തിനായി നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സുഹൈൽ സമർപ്പിച്ച ജാമ്യഹർജിയിൽ നാളെ കോടതി വിധി പറയും.
സുഹൈലിന്റെ പേരിൽ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. മദ്യപിച്ച് വണ്ടിയോടിച്ചത് തടയാതിരുന്നതിനാണ് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീൻ, ജോയൽ എന്നിവരുടെ പേരിലുള്ള കേസ്. മോട്ടോർ വാഹനവകുപ്പും കേസിൽ ശക്തമായി ഇടപെട്ടിട്ടുണ്ട്. നാലുപേരെയും കോടതി റിമാൻഡ് ചെയ്ത ശേഷം കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്കാണ് അയച്ചത്.
Content Highlights: Accused in the Nedumbassery Mini Cooper accident produced before Angamaly Magistrate Court., Police sought a 3-day custody for evidence collection from bars and the accident site., Main accused Suhai admitted to driving at over 120 km/h after consuming alcohol., Bail plea verdict for the main accused expected tomorrow., All four accused remanded and sent to Kakkanad Borstal School.
Published: 14 Oct 2026, 01:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented