പിലാത്തറ: കൈതപ്രത്ത് ഒന്നരവർഷം മുൻപ് ഗുഡ്സ് ഓട്ടോഡ്രൈവറെ വെടിവെച്ചുകൊന്ന കേസിലെ പ്രതി റബ്ബർത്തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ. പെരുമ്പടവിലെ എൻ.കെ.സന്തോഷിനെ (40) ആണ് മാതമംഗലം പുനിയങ്കോട്ടെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുനിയങ്കോട്ടെ കെ.കെ.രാധാകൃഷ്ണനെ (49) കൈതപ്രം വായനശാലയ്ക്ക് സമീപം നിർമാണത്തിലിരുന്ന വീട്ടിനുള്ളിൽ സന്തോഷ് വെടിവെച്ച് കൊന്നതായാണ് കേസ്. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാർ കേസിൽ മൂന്നാംപ്രതിയാണ്. സന്തോഷും മിനി നമ്പ്യാറും തമ്മിലുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. റിമാൻഡ് തടവുകാരനായ സന്തോഷ് ജാമ്യത്തിലിറങ്ങി മാസങ്ങളായി നാട്ടിലുണ്ട്. രാധാകൃഷ്ണന്റെ കുടുംബം താമസിക്കുന്ന പുനിയങ്കോട്ടെ വീട്ടിൽനിന്ന് അടുത്തുള്ള സ്ഥലത്താണ് സന്തോഷ് തൂങ്ങിമരിച്ചത്.
പെരിങ്ങോം എസ്.ഐ. കെ.ഖദീജയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. കൊലപാതക കേസ് ഇപ്പോൾ കോടതിയിലാണ്. 2025 മാർച്ച് 20-ന് രാത്രി രാധാകൃഷ്ണന് പുതുതായി പണിയുന്ന വീടിനോടുചേർന്നാണ് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. പ്രതി സന്തോഷിനെ സംഭവസ്ഥലത്തുവെച്ചു തന്നെ പോലീസ് പിടികൂടിയിരുന്നു. വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനു സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു.
രാധാകൃഷ്ണന്റെ ഭാര്യ മിനിയും സന്തോഷും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരു സഹപാഠികളായിരുന്നു. ഇരുവരുടേയും ഇടപെടലിൽ സംശയം തോന്നിയ രാധാകൃഷ്ണൻ മിനിയുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് മിനി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. കേസിൽ ബിജെപി പ്രവർത്തകയായിരുന്ന മിനി നമ്പ്യാരും അറസ്റ്റിലായിരുന്നു.
രാധാകൃഷ്ണനെ വധിക്കാൻ സന്തോഷിന് പ്രേരണ നൽകിയെന്ന കുറ്റത്തിനായിരുന്നു മിനിയെ പ്രതിയാക്കി കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Content Highlights: Accused N.K. Santhosh found died in a rubber plantation at Puniyankode., Santhosh was the prime accused in the March 2025 murder of goods auto driver K.K. Radhakrishnan., Police investigation revealed an illicit affair between Santhosh and the victim's wife, Mini Nambiar.
Published: 24 Nov 2026, 07:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented