മൂന്നാർ: ഹോട്ടൽ മുറിയിൽ വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ടത് യുവാക്കളൊരുക്കിയ കെണിയിൽ. ഹോട്ടൽ മുറിയിൽവെച്ച് പീഡിപ്പിച്ച യുവാക്കൾ ഹോട്ടലുടമകൾക്ക് നൽകിയ വിവരങ്ങൾ എല്ലാം വ്യാജമാണെന്നും കണ്ടെത്തി. പീഡനത്തിന് ഇരയായ വിദ്യാർഥിനികൾക്ക് സമൂഹമാധ്യമത്തിലൂടെയുള്ള അടുപ്പത്തിന് അപ്പുറം യുവാക്കളെക്കുറിച്ച് മറ്റൊരു വിവരങ്ങളും അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപ്രതീക്ഷിതമായിട്ടുണ്ടായ പീഡനത്തിൽ മാനസികമായി തളർന്ന കുട്ടികളെ പോലീസും സ്കൂൾ അധികൃതരും കൗൺസലിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ കരുത്തുപകരാനുള്ള ശ്രമത്തിലാണ്.
തിങ്കളാഴ്ചയാണ് വീട്ടിൽനിന്നും സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥിനികൾ പീഡിപ്പിക്കപ്പെട്ടത്. സമൂഹമാധ്യമങ്ങിലൂടെ പരിചയപ്പെട്ട യുവാക്കൾ പെൺകുട്ടികൾ പോകുന്നവഴി മനസ്സിലാക്കി ഹോട്ടൽ മുറി ബുക്ക് ചെയ്യുകയായിരുന്നു. ഫോണിലൂടെ ബന്ധപ്പെട്ട യുവാക്കൾ വിദ്യാർഥിനികളെ ഹോട്ടൽ മുറിയിലേക്ക് വിളിക്കുകയായിരുന്നു.
യുവാക്കളുടെ പ്രലോഭനത്തെ തുടർന്ന് ഹോട്ടലിൽ തങ്ങാൻ ഇടയായ വിദ്യാർഥിനികളെ രണ്ടുദിവസം യുവാക്കൾ തടഞ്ഞുവച്ച് പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ചയോടെയാണ് വിദ്യാർഥിനികൾ സ്കൂളിൽ എത്തിയത്. സംശയം തോന്നിയ സ്കൂൾ അധികൃതരും അധ്യാപകരും കുട്ടികളുമായി സംസാരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതികൾ ഒളിവിലാണ്. പ്രതികൾ തമിഴ്നാട് സ്വദേശികളാണെന്നുള്ള സൂചന ലഭിച്ചിട്ടുണ്ട്. കൊടൈക്കനാൽ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Content Highlights: Students lured to a Munnar hotel via social media and held captive for two days. Police launch manhunt for suspects.
Published: 20 Jun 2026, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented