കൊച്ചി: ഷോപ്പിങ് മാളില്‍ തമിഴ്നാട് സ്വദേശിനായായ പ്ലസ്ടു വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചയാളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ കല്ലുമഠത്തില്‍ വീട്ടില്‍ ധനേഷിനെയാണ് (44) പിടികൂടിയത്. കൊടുങ്ങല്ലൂരില്‍ ബാറ്ററി കട നടത്തുകയാണ് ഇയാള്‍. 

To advertise here,

വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയതാണ് ഊട്ടിയില്‍ പഠിക്കുന്ന പെണ്‍കുട്ടിയും സംഘവും. ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാളില്‍ തിരക്കായിരുന്നു. ഇതിനിടെയായിരുന്നു സംഭവം.